ഐ പി എൽ കാലം ; സ്പോർട്സ് ചാനലുകൾ സൗജന്യമായി നൽകി എയര്‍ടെല്ലും ടാറ്റ സ്കൈയും

0
188

ഐപിഎല്‍ കാലത്തില്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്ലും ടാറ്റ സ്കൈയും സ്‌പോര്‍ട്സ് ചാനലുകള്‍ സൗജന്യമായി കാണാന്‍ അവസരം നല്‍കുന്നു. മേയ് 19 വരെയാണ് ഈ ഓഫര്‍. സ്റ്റാര്‍ സ്‌പോര്‍ട്സിന്റെ മുഴുവന്‍ ചാനലുകളുമാണ് എയര്‍ടെല്‍ ഉപഭോക്തക്കള്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി എച്ച്‌ഡി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ബംഗ്ല എന്നിവയാണ് ഐപിഎല്ലിനോട് അനുബന്ധിച്ച്‌ സൗജന്യമായി ലഭിക്കുക. ഐപിഎല്‍ തീരുന്ന മേയ് 19 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.ടാറ്റ സ്കൈ സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തമിഴ്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 തെലുങ്ക്, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 കന്നഡ, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 ബംഗ്ല എന്നീ ചാനലുകളാണ് സൗജന്യമായി നല്‍കുന്നത്. എയര്‍ടെല്ലിനെ പോലെ മേയ് 19 വരെയാണ് ടാറ്റ സ്കൈയും ഈ ചാനലുകള്‍ സൗജന്യമായി കാണാനുളള അവസരം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.