അടുത്തവർഷത്തേക്കുള്ള പാഠപുസ‌്തകം, യൂണിഫോം എല്ലാം ഇപ്പോഴേ റെഡി

0
76

 

അടുത്തവർഷത്തേക്കുള്ള പാഠപുസ‌്തകം, സ‌്കൂൾ തുറക്കുംമുമ്പേ പൊതു അധ്യാപക സ്ഥലംമാറ്റങ്ങളുടെ പൂർത്തീകരണം, യൂണിഫോം. വരാനിരിക്കുന്ന അധ്യയനവർഷത്തെ മുഴുവൻ പ്രവൃത്തിദിനങ്ങളും പരീക്ഷാ തീയതികളും കലോത്സവ ദിവസങ്ങളും സ‌്കൂൾ അടയ‌്ക്കും മുമ്പേ പ്രസിദ്ധീകരിച്ച‌് പൊതുവിദ്യാഭ്യാസവകുപ്പ‌് . യുഡിഎഫ‌് സർക്കാർ അവതാളത്തിലാക്കിയ പൊതുവിദ്യാഭ്യാസത്തെ മുന്നേറ്റങ്ങളുടെ മുൻ നിരയിലേക്ക‌ാണ‌് ആയിരം ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും എൽഡിഎഫ‌് സർക്കാർ എത്തിച്ചത‌്.സ‌്കൂൾ അടയ‌്ക്കും മുമ്പ‌് മുഴുവൻ വിദ്യാർഥികളുടെയും കൈയിൽ അടുത്തവർഷത്തെ ഒന്നാംവാർഷിക പാഠപുസ‌്തകങ്ങൾ എത്തി. അടുത്ത വർഷത്തേക്കുള്ള ഉച്ചഭക്ഷണത്തിനും സൗജന്യയൂണിഫോമിനുമുള്ള തുക കണ്ടെത്തി. ഇവയ‌്ക്കെല്ലാം ശേഷം അടുത്ത അധ്യായന വർഷത്തെ മുഴുവൻ പ്രവൃത്തിദിനങ്ങളും കണ്ടെത്തുകയും 200 അധ്യായനദിനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന വിദ്യാലയ കലണ്ടറും സർക്കാർ പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ‌് സ‌്കൂൾ അടയ‌്ക്കുംമുമ്പേ വരുംവർഷത്തെ അക്കാദമിക‌് കലണ്ടർ സ‌്കൂളുകളിലെത്തിക്കുന്നത‌്. പ്രവൃത്തി ദിനങ്ങൾ, പരീക്ഷകൾ, പൊതു ആഘോഷങ്ങൾ എന്നിവ മാത്രം അടയാളപ്പെടുത്തുന്ന പതിവ‌ുരീതിയിൽനിന്ന‌് കലണ്ടറിന്റെ ഉള്ളടക്കം മാറി. ഓരോ മാസത്തെ അധ്യയനദിവസങ്ങൾക്കൊപ്പം അധ്യാപകർക്കുള്ള പരിശീലന ദിവസങ്ങളും ഇത്തവണ കലണ്ടറിലുണ്ട‌്. ഓണം മുതൽ വാർഷികം വരെയുള്ള മുഴുവൻ പരീക്ഷകളുടെയും തീയതി മുൻകൂട്ടി പ്രസിദ്ധീകരിച്ചു. സ‌്കൂൾ മുതൽ സംസ്ഥാന തലംവരെയുള്ള കലോത്സവങ്ങളും കായികമേളകളുമെല്ലാം മുൻകൂട്ടി തീരുമാനിച്ച‌് കലണ്ടറിൽ അടയാളപ്പെടുത്തുന്നത‌് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അധ്യാപക സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലം കൂടിയാണ‌്.
2 019–-20 അധ്യായനവർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യുകയും ഓരോദിവസവും ജാഗ്രതയോടെ സ‌്കൂൾ പ്രവർത്തനങ്ങളെ സമീപിക്കുകയും വേണമെന്ന മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശംകൂടി സ്വീകരിച്ചാണ‌് ക്യുഐപി യോഗം സർക്കാരിന‌് ശുപാർശകൾ സമർപ്പിച്ചത‌്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.