ശബരിമലയിൽ ഇനി എന്ത് …..

  0
  71

   

  മീന മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറന്നിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പോ ഇങ്ങടുത്തു കഴിഞ്ഞുതാനും . ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്.പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതോടെ ഇന്ത്യ മഹാരാജ്യത്ത് വലിയ കോളിളക്കത്തിന് തിരികൊളുത്തുകയായിരുന്നു.ശബരിമല പ്രശനം തനിയെ രാഷ്ട്രീയ പ്രശ്നമായി മാറുന്ന സാഹചര്യമാണ് നാം കണ്ടുകൊണ്ടിരുന്നത്.സുപ്രീം കോടതി വിധി ആദ്യം സ്വാഗതം ചെയ്ത ബി ജെ പി പിന്നീട് നിലപാട് മാറ്റുകയായിരുന്നു.വോട്ടുബാങ്കുകൾ ലക്‌ഷ്യം വച്ച് രാഷ്ട്രീയ പാര്ടികള് ഒന്നൊന്നായി വിധിക്ക് എതിരായി.കേരളത്തിൽ എൻ.എസ്.എസ് ഒഴികെ ഒരു ജാതി-മത-രാഷ്ട്രീയ സംഘടനയുടെ നേതാവും വിധിയെ ആദ്യം എതിർത്തില്ല. നേരം ഇരുട്ടിവെളുത്തപ്പോൾ എല്ലാവരും മലക്കം മറിഞ്ഞു.കേരളത്തിലെ ഏതു പാര്‍ട്ടിയേക്കാളും ഭരണസ്ഥാനത്തിരിക്കുന്ന സി പി എം വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു.ആരുമറിയാതെ രണ്ടു സ്ത്രീകളെ സർക്കാരും പോലീസുകാരും മല കയറ്റി. അതും പുലർച്ചയിൽ.മല ചവിട്ടാനായി എത്താൻ തുടങ്ങിയ ഓരോ സ്ത്രീകളെയും പ്രതിഷേധങ്ങളിൽ വിറപ്പിച്ചു സംഘപരിപാറും ആർ എസ് എസും ബി ജെപി യും.എന്നാൽ ശബരിമലയിലേത് ബി ജെപിയും കോൺഗ്രസ്സും ഒറ്റകെട്ടായി നടത്തുന്ന സമരമാണെന്നുമാണ് സി പി എം ആരോപിച്ചത്.ശ്രീധരൻ പിള്ളയും ഉള്ളിൽ അടക്കിപ്പിടിച്ച തീവ്ര ഹിന്ദുവിനെ തുറന്നു വിട്ടു.വോട്ടുകൾ ബി ജെ പി കൊണ്ടുപോകുമോ എന്ന ആശങ്കയിൽ രമേശ് ചെംന്നിത്തലയും തലപൊക്കി, വൈകാതെ ഉമ്മൻചാണ്ടിയും.പ്രളയത്തിന് ശേഷം കേരളം വീണ്ടും അതെ അവസ്ഥയിലേക്ക്.എല്ലാവരുടെയും ലക്‌ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്.കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പതിനെട്ടടവും ബി ജെ പി പ്രയോഗിക്കുന്നുണ്ട്. എന്നാൽ കോൺഗ്രെസ്സിന് കേരള ത്തിനേക്കാളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രതീക്ഷ.എന്നത് കേന്ദ്ര സർക്കാർ വിധിയിൽ അനുകൂല നിലപാടാണ്കൈ ക്കൊണ്ടത്.സ്ത്രീകൾക്ക് സുരക്ഷാ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകുകയുംചെയ്തു.ആർത്തവം അശുദ്ധമല്ലെന്നും വൃത്തം വെട്ടിക്കുറക്കണം എന്നും ഒക്കെ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്ന സംഘപരിവാറും ബി ജെ പി പ്രവർത്തകരുമാണ് പമ്പയിലും മറ്റും കാവലിരുന്നു പ്രതിഷേധിക്കുന്നത്,എന്നാൽ ബി ജെപി ക്ക് പിന്നലെ കണ്ണും നാട്ടു കോൺഗ്രസ്സും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ശബരിമല നട വീണ്ടും തുറന്നിരിക്കുകയാണ്. കൂട്ടുത്തൽ സ്ത്രീകൾ എത്താൻ സാധ്യത ഉണ്ടെന്നുമാണ് വിവരം ഇനി നടത്തുന്ന പരിപാടികൾ എങ്ങെനയാണെന്നാണ് കണ്ടറിയേണ്ടത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.