റാ​​ഞ്ചി​​യി​​ല്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ അ​​വ​​സാ​​ന ഏ​​ക​​ദി​​നം ഇന്ന്

0
100

സ്വ​​ന്തം നാ​​ടാ​​യ റാ​​ഞ്ചി​​യി​​ല്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ അ​​വ​​സാ​​ന ഏ​​ക​​ദി​​ന​​മാ​​യേ​​ക്കും ഇ​​ന്നു ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം മ​​ത്സ​​രം. അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ല്‍ ഇ​​ന്ത്യ 2-0ന് ​​മു​​ന്നി​​ലാ​​ണ്. ഇ​​ന്നും വി​​ജ​​യി​​ച്ച്‌ പ​​ര​​ന്പ​​ര 3-0ന് ​​ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ടീം ​​ഇ​​ന്ത്യ. റാ​​ഞ്ചി​​യു​​ടെ ഇ​​ഷ്ട പു​​ത്ര​​ന് പ​​ര​​ന്പ​​ര ജ​​യ​​ത്തി​​ലൂ​​ടെ ഇ​​ര​​ട്ടി സ​​ന്തോ​​ഷം സ​​മ്മാ​​നി​​ക്കാ​​നാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​മാ​​യി​​രി​​ക്കാം സ്വ​​ന്തം മൈ​​താ​​ന​​ത്ത് ധോ​​ണി​​യു​​ടെ അ​​വ​​സാ​​ന ഏ​​ക​​ദി​​നം എ​​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഓ​​പ്പ​​ണ​​ര്‍ ശി​​ഖ​​ര്‍ ധ​​വാ​​ന്‍റെ മോ​​ശം ഫോം ​​ആ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന ത​​ല​​വേ​​ദ​​ന. ബാ​​റ്റിം​​ഗി​​ല്‍ മി​​ക​​ച്ച തു​​ട​​ക്ക​​മി​​ല്ലാ​​തെ​​യാ​​ണ് ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ ജ​​യ​​ത്തി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ച​​ത്. ര​​ണ്ട് ജ​​യ​​വും അ​​തീ​​വ സ​​മ്മ​​ര്‍​​ദ​​ത്തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം ബൗ​​ളിം​​ഗ് നി​​ര​​യി​​ലേ​​ക്ക് ഭു​​വ​​നേ​​ശ്വ​​ര്‍ കു​​മാ​​ര്‍ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്ന് അ​​ദ്ദേ​​ഹം ക​​ളി​​ക്കു​​മോ​​യെ​​ന്ന് ക​​ണ്ട​​റി​​യ​​ണം. ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം കാ​​ഴ്ച​​വ​​ച്ച​​ശേ​​ഷ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ കീ​​ഴ​​ട​​ങ്ങി​​യ​​ത്. ഇ​​ന്നു വി​​ജ​​യി​​ച്ച്‌ പ​​ര​​ന്പ​​ര സ​​ജീ​​വ​​മാ​​യി നി​​ല​​നി​​ര്‍​​ത്താ​​നാ​​ണ് കം​​ഗാ​​രു​​ക്ക​​ളു​​ടെ ശ്ര​​മം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.