കേരള കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

0
68

കേരള കോണ്‍ഗ്രസ് എമ്മിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി. പി.ജെ ജോസഫിനെ കൂടി വിശ്വാസത്തിലെടുത്ത് കോട്ടയം സീറ്റ് തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടാണ് കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം ഇടുക്കി, കോട്ടയം,പത്തനംതിട്ട, സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജോസഫ് വിഭാഗത്തെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കെത്തിയ കേരള കോണ്‍ഗ്രസിലെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പി.ജെ ജോസഫിന് കൂടി അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് സ്ഥാനാര്‍ഥി നിര്‍ണയം പോകേണ്ടിയിരിക്കുന്നു. കെ.എം മാണിയുടെ നിലപാടിനപ്പുറമുള്ള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായതായും കോണ്‍ഗ്രസ് സംശയിക്കുന്നു. യു.ഡി.എഫിന്റെ വിജസാധ്യതക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് മാത്രമല്ല ഇടുക്കി, പത്തനംതിട്ട സീറ്റുകളെയും ഇത് ബാധിക്കും. മുന്നണിയെ ബാധിക്കുന്ന രീതിയിലേക്ക് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ചിലര്‍ നടത്തിയ നീക്കങ്ങളുടെ ഭാവിയെക്കുറിച്ചും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. മുന്നണി വിട്ട ശേഷം എല്‍.ഡി.എഫിലേക്ക് പോകാന്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ശക്തമായ സമ്മര്‍ദ്ദം നടത്തിയിരുന്നു. അന്ന് അത് തടയിട്ടത് പി.ജെ ജോസഫും അദ്ദേഹത്തോടൊപ്പമുള്ളവരുമാണ്.

ഇപ്പോള്‍ പ്രതികാര നടപടിയെന്നോണം പി.ജെ ജോസഫിനെ അവഗണിച്ച് മുന്നോട്ട് പോകുന്ന രീതിയാണ് കാണുന്നത്. മാണി ഗ്രൂപ്പിലെ തന്നെ വലിയൊരു വിഭാഗം ഈ തീരുമാനങ്ങളില്‍ അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ പി.ജെ ജോസഫിന് പിന്തുണ നല്‍കി മാണി ഗ്രൂപ്പിന് കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസില്‍ പൊതുവെയുള്ളത്. അതേസമയം പരിഹാര നീക്കങ്ങള്‍ മുന്നണിയുടെ വിജയ സാധ്യതകളെ ബാധിക്കാതെ രീതിയില്‍ നടത്തണമെന്നും നേതാക്കള്‍ക്ക് നിര്‍ബന്ധമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.