ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ അക്കൗണ്ടിൽ ; പുതിയ പദ്ധതിയുമായി രാഹുൽ ഗാന്ധി

0
81

പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ജനസംഖ്യയുടെ 20 ശതമാനം ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും. 5 ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കുറഞ്ഞവരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ ശേഷിച്ച തുക നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു.ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപനം . അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്‌ അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. പ്രകടനപത്രികയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് എത്തിയതെന്നും മറ്റു വിഷയങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.