പബ്ജി കളിച്ച എട്ട് പേര്‍ കൂടി അറസ്റ്റില്‍

0
95

ഇന്ത്യയില്‍ വളരെപെട്ടെന്ന് ജനപ്രീതി നേടിയ ഗെയിമാണ് പബ്ജി. വിദ്യാര്‍ഥികള്‍ക്കിടയിലെ ആ ജനപ്രീതി തന്നെ ഒടുവില്‍ പബ്ജിക്ക് വിനയാവുകയും ചെയ്തു. പരീക്ഷാകാലത്ത് പബ്ജി കളിക്കുന്നത് നിരോധിച്ച വാര്‍ത്ത ഗുജറാത്തില്‍ നിന്നാണ് വന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് രാജ് കോട്ടില്‍ നിരോധനം ലംഘിച്ച് പബ്ജി കളിച്ച പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇപ്പോഴിതാ അഹമ്മദാബാദില്‍ നിന്നും ഹിമത്ത്‌നഗറില്‍ നിന്നുമായി എട്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എട്ടുപേരില്‍ ഏഴും കോളജ് വിദ്യാര്‍ഥികളാണ്. നേരത്തെ അറസ്റ്റ് ചെയ്ത പത്ത് പേരില്‍ ആറ് പേര്‍ കോളജ് വിദ്യാര്‍ഥികളായിരുന്നു. മാര്‍ച്ച് ആറിനാണ് പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഗുജറാത്ത് പൊലീസ് ഉത്തരവിട്ടത്. പബ്ജി കളിക്കുന്നതിന് മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 30 വരെയാണ് രാജ്‌കോട്ട് പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പബ്ജി കളിക്കുന്നത് ശ്രദ്ധിയില്‍പെട്ടാല്‍ 2000 രൂപ പിഴയോ, ഒരു മാസം തടവോ, അല്ലെങ്കില്‍ രണ്ടും ചേര്‍ത്തോ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഐ.പി.സി 188 വകുപ്പ് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം മൊബൈല്‍ ഗെയിമായ പബ്ജി കളിക്കുന്നതിന് ഐ.പി.സി 188 പ്രകാരം വിലക്കേര്‍പ്പെടുത്താവില്ല എന്നും ഗെയിം കളിക്കുന്നതിനിടെ അപകടമോ അക്രമങ്ങളോ ഉണ്ടായാല്‍ മാത്രമേ ഈ നിയമം ബാധമാകൂ എന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരീക്ഷാ കാലത്ത് കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍ നിന്നും മാറാതിരിക്കാനാണ് പബ്ജിക്ക് നിരോധം ഏര്‍പ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

പബ്ജി നിര്‍മ്മാതാക്കളായ ടെസന്റ് തന്നെ നിരോധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അധികാരികളുമായി ചര്‍ച്ച നടത്തുമെന്നും നിരോധം എടുത്തുകളയാന്‍ സമ്മര്‍ദം ചെലുത്തുമെന്നുമാണ് ടെസന്റ് അറിയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.