പോണ്‍സെെറ്റില്‍ കയറണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം!!

0
103

പോണ്‍ സൈറ്റുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 827 വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ കോടതി വിധിയെ തുടര്‍ന്ന് നിരോധിച്ചത്. ഒക്ടോബർ മാസത്തിലായിരുന്നു നിരോധനം. ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ഏര്‍പ്പെടുത്തിയ നിരോധനം ഫലിച്ചില്ലെന്നുള്ള കണക്കുകളും പിന്നീട് പുറത്ത് വന്നിരുന്നു. വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്.

ഈ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വൻതോതിൽ വർധിക്കുകയായിരുന്നു. ചില വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്സൈറ്റുകൾ അവതരിപ്പിച്ചതോടെ യഥാര്‍ഥത്തില്‍ ഈ നിരോധം പാളി. എന്നാല്‍, ബ്രിട്ടനില്‍ ഇന്ത്യയിലേതിനേക്കാള്‍ കടുത്ത നിയമങ്ങളുമായി പോണ്‍ സെെറ്റുകള്‍ക്ക് പൂട്ടാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

അടുത്ത മാസം മുതല്‍ പുതിയ നിയമങ്ങള്‍ ഈ വിഷയത്തില്‍ പ്രാബല്യത്തില്‍ വരും. പോണ്‍ സെെറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ബ്രിട്ടനില്‍ ഇനി മുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുകയാണ്. അഡള്‍ട്ട് കണ്ടന്‍റ് അഥവാ ലെെംഗികത ഉള്ളടമായിട്ടുള്ള വീഡിയോകള്‍ കാണുന്നതിന് മുമ്പ് പ്രായം വ്യക്തമാക്കുന്ന എയ്ജ് ഐഡി സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടു വരുന്നത്.

പാസ്പോര്‍ട്ട്, ഡ്രെെവിംഗ് സെെസന്‍സ് മുതലായ തിരിച്ചറിയല്‍ രേഖയാണ് ഉപയോഗിക്കേണ്ടത്. സെെറ്റ് തുറക്കുമ്പോള്‍ പ്രായം തെളിയിക്കാനുള്ള വിവരങ്ങള്‍ നല്‍കേണ്ട പേജായിരിക്കും ആദ്യം വരിക. ഇതില്‍ കൃത്യമായ വിവരങ്ങള്‍ കൊടുത്താല്‍ മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. യു പോണ്‍, പോണ്‍ ഹബ് തുടങ്ങിയ സെെറ്റുകള്‍ക്ക് അടക്കം ഈ നിയമം ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.