പൊന്നാനിയില്‍ തീരുമാനമാകാതെ സിപിഎം

0
88

ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളായി. കാസര്‍കോട് കെ.പി സതീശ് ചന്ദ്രനും, കോട്ടയത്ത് വി.എന്‍ വാസവനും, പത്തനംതിട്ടയില്‍ വീണാ ജോര്‍ജും മത്സരിക്കും. ചാലക്കുടിയില്‍ സിറ്റിങ് എം.പി ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തിന് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കി.

പൊന്നാനിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നാളെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേരും. ‌

ധാരണയായ സി.പി.എം സ്ഥാനാര്‍ഥി പട്ടിക

ആറ്റിങ്ങല്‍: എ സമ്പത്ത്

കൊല്ലം: കെ.എന്‍ ബാലഗോപാല്‍

പത്തനംതിട്ട:വീണ ജോര്‍ജ്

ആലപ്പുഴ:എ.എം ആരിഫ്

കോട്ടയം: വി.എന്‍ വാസവന്‍

ഇടുക്കി: ജോയ്‌സ് ജോര്‍ജ്

എറണാകുളം: പി. രാജീവ്

ചാലക്കുടി: ഇന്നസെന്റ്

പാലക്കാട്: എം.ബി രാജേഷ്

ആലത്തൂര്‍: പി.കെ ബിജു

മലപ്പുറം: വി.പി സാനു

കോഴിക്കോട്: എ.പ്രദീപ്കുമാര്‍

വടകര: പി. ജയരാജന്‍

കണ്ണൂര്‍: പി.കെ ശ്രീമതി

കാസര്‍ഗോഡ്: കെ.പി സതീഷ് ചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.