പിറന്നാളാഘോഷം വേണ്ട ; പോലീസിന് സി സി ടി വി ക്യമറകൾ വാങ്ങി നൽകി ഈ മിടുക്കി

0
87

 

തന്റെ പിറന്നാളാഘോഷത്തിലിന് കരുതിയ തുകകൊണ്ട് പൊലീസിന് സി സി ടി വി ക്യമറകൾ വാങ്ങി നൽകി തമിഴ് നാടുകാരിയായ 9 വയസ്സുകാരി ശ്രീഹിത. തന്റെ പിറന്നാളിനായി അച്ഛൻ കരുതിവെച്ച ഒന്നരലക്ഷം രൂപ ഉപയോഗിച്ച 30 സി സി ടി വി ക്യാമറകളാണ് ഈ മിടുക്കി പൊലീസിന് നൽകിയത്.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ചെന്നൈ പോലീസ് നടത്തിയ ‘തേർഡ് ഐ’ എന്ന പരിപാടിയാണ് ശ്രീഹിതയെ സി സി ടി വി വാങ്ങിക്കാൻ പ്രേരിപ്പിച്ചത്.മാത്രമല്ല ശ്രീഹിതയുടെ അച്ഛന്റെ ഓഫീസിലും ഈ പരിപാടി സംഘടിപ്പിച്ചിരുന്നു.റോയിപ്പെട്ട റേഞ്ച് പോലീസിനാണ് ശ്രീഹിത ക്യാമറകൾ വാങ്ങി നൽകിയത്.ചെന്നൈയിൽ വെച്ച നടത്തിയ ചടങ്ങിൽ ശ്രീഹിതയുടെ നല്ലമനസ്സിനു മൊമെന്റോ കൂടി നൽകിയാണ് ശ്രീഹിതയെ അഭിനന്ദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.