പേളി ശ്രീനീഷ് വിവാഹം മെയ് 5,8 തീയതികളിൽ

0
84

ആരാധകർ ആകാംഷയോടെ കാത്തിരുന്ന പേളി ശ്രീനീഷ് വിവാഹം മെയ് 5 ,8 തീയതികളിൽ.ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തിലൂടെ പേളിയാണ് വിവാഹ വിവരം പുറത്തു വിട്ടത്. ഇത്രയും നാള്‍ പിന്തുണ നല്‍കിയ എല്ലാവരും ഇനിയുള്ള യാത്രയില്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വെച്ചാണ്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.