മാസ്സ് ലുക്കിൽ ‘മമ്മുക്ക’

0
38

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ഒരു ചിത്രത്തിന് പുറകെയാണിപ്പോള്‍ സോഷ്യൽ ലോകം. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്ന മമ്മൂട്ടിയുടെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കിനെ പുകഴ്ത്തി നിരവധിപേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ണ്ണനകളുമായി എത്തിയിരിക്കുന്നത്.പുതിയ ലുക്ക് ട്രോളുകളിലും തരംഗമായി മാറിയിരിക്കുകയുമാണ്. ‘ശെടാ, പ്രായം കൂടും തോറും സൗന്ദര്യം കൂടി കൂടിവരുന്ന പ്രതിഭാസമാണല്ലോ ഇദ്ദേഹമെന്നാണ് ചിലരുടെ കമന്റ്. മുടി നീട്ടി വളര്‍ത്തി പിന്നില്‍ കെട്ടിവച്ച്‌ ഫേഡ് ഔട്ടായുള്ള അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടിയുടെ ലുക്ക്.ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമായ പപതിനെട്ടാം പടി ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവീനോ, ആര്യ, പ്രിയ ആനന്ദ്, അഹാന, സാനിയ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.ഇപ്പോള്‍ മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങള്‍ ഒരേ സമയം വിവിധയിടങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.