‘ഞാന്‍ പാകിസ്ഥാനൊപ്പം’ എന്ന അടിക്കുറിപ്പ് ; മലയാളിയുടെ വീടും കടയും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

0
113

ബംഗളൂരുവില്‍ പാകിസ്ഥാനെ അനുകൂലിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയുടെ വീടിനും കടയ്ക്കും നേരെ ആക്രമണം. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ മുനീറിന്റെ വീടിനും ബേക്കറിക്കും നേരെയാണ് പത്തംഗ സംഘം ആക്രമണം നടത്തിയത്.മുനീറും സഹോദരന്‍ അബ്ദുള്‍ സലീമും ബംഗളൂരുവില്‍ ബേക്കറി നടത്തിവരികയാണ്. കഴിഞ്ഞ ദിവസം അബ്ദുള്‍ സലീം ‘ഞാന്‍ പാകിസ്ഥാനൊപ്പം’ എന്ന അടിക്കുറിപ്പോടെ പാക് സൈന്യത്തിന്റെ ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുനീറിന്റെ ഉടമസ്ഥതയിലുള്ള പ്ലാസ ബേക്കറിയിലേക്ക് പത്തംഗ സംഘമെത്തി ആക്രമണം നടത്തുകയും.കട അടിച്ചു തകര്‍ത്ത് സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മുനീറും സഹോദരനും നാട്ടിലായിരുന്നു.ബേക്കറി തകര്‍ത്തവര്‍ക്കും ദേശവിരുദ്ധ പോസ്റ്റിട്ടതിനു മുനീറിനും സലീമിനുമെതിരെ മഡിവാള പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.