പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സ്നേഹവീടുകളുമായി നോയൽ

  0
  70

  പ്രളയത്തിൽ കിടപ്പാടം നഷ്‌ടമായ 15 കുടുംബങ്ങൾ   ഇനി തെരുവിലിറങ്ങണ്ട. അവർക്ക് തന്റെ ഒരേക്കർ സ്ഥലത്ത് വീടുകൾ നിർമിച്ചു നൽകുകയാണ് ഫ്‌ലോറിഡയിൽ ബിയു.എസിലെ മുപ്പതോളം മലയാളിസംഘടനകളുടെ ഫെഡറേഷനായ ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ്) എന്ന പ്രവാസിസംഘടനയാണ് വീടുകളുടെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത് .ഇതേ സംഘടനയുടെ ഫ്ലോറിഡ റീജിയൻ അംഗമാണ് നോയൽ.ഫോമ അംഗങ്ങൾ തന്നെ അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് വീട് നിർമിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെടാത്തവർക്കും വീട് ലഭിക്കും. കോഴിക്കോട് ,മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ. ഇവരിൽ ആദിവാസി കുടുംബങ്ങളുമുണ്ട്. കേരളത്തിൽ മൊത്തം 60 വീടുകളാണ് നിർമിക്കുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.