മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

0
75

മുനമ്പത്തു നിന്ന് കടല്‍ മാര്‍ഗം ആളുകള്‍ നിയമവിരുദ്ധമായി കടന്നത് മനുഷ്യക്കടത്തല്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മനുഷ്യക്കടത്താണെന്ന് പറയണമെങ്കില്‍ ഇരകളെ കണ്ടെത്തണമെന്നും നിലവില്‍ അറസ്റ്റിലായ പ്രതികള്‍ രാജ്യം വിട്ടവരുടെ ബന്ധുക്കളാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരും. കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.