“അ​വ​സാ​നം പോ​കു​ന്ന​വ​ർ ലൈ​റ്റ് ഓ​ഫ് ചെ​യ്യ​ണം’; നി​ങ്ങ​ളു​ടെ ന​ട്ടെ​ല്ലി​ന് വി​ല​യി​ല്ലെ​ങ്കി​ലും വൈ​ദ്യു​തി അ​മൂ​ല്യ​മാ​ണ്; കോ​ണ്‍​ഗ്ര​സി​നെ ട്രോ​ളി വൈദ്യുതി മന്ത്രി

0
80

നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൂ​ടൊ​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സി​നെ ട്രോ​ളി മ​ന്ത്രി എം.​എം. മ​ണി. പാ​ർ​ട്ടി വി​ട്ട് ഓ​ഫീ​സ് പൂ​ട്ടി പോ​കു​ന്ന​വ​ർ ഫാ​നും ലൈ​റ്റും ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​ണ് വൈ​ദ്യു​ത മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​വ​സാ​നം പോ​കു​ന്ന​വ​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​യെ​ന്നു പ​റ​ഞ്ഞാ​ണ് മ​ന്ത്രി കു​റി​പ്പെ​ഴു​തി​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ ന​ട്ടെ​ല്ലി​ന് വി​ല​യി​ല്ലെ​ങ്കി​ലും വൈ​ദ്യു​തി അ​മൂ​ല്യ​മാ​ണ് അ​ത് പാ​ഴാ​ക്ക​രു​ത് എ​ന്ന് മ​ണി​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു. സേ​വ് ഇ​ല​ക്ട്രി​സ്റ്റി എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ കു​റി​പ്പ്.

കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. പോ​സ്റ്റി​ന് അ​നു​കൂ​ല​മാ​യും എ​തി​ർ​ത്തും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.