മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരമെഴുത്തുകാരുടെ സമരം

0
59

മട്ടന്നൂർ സബ് റെജിസ്ട്രർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങുന്നതിനെതിരെ ആധാരം എഴുത്തു കാർ പണിമുടക്കി.20 ദിവസമായി ഓഫീസിലെ ഇന്റർനെറ്റ് സംവിധാനം തകരാറിലായിട്ട്.ഇത് പരിഹരിക്കണമെന്നും രജിസ്‌ട്രേഷൻ നടപടികൾ സുഗമമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.ഓഫീസിനു മുന്നിൽ നടത്തിയ പിക്കറ്റിങ് ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ രജിസ്ട്രാർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതധികൃതരുമായി ചർച്ച നടത്തി.ശേഷം പുതിയ മോഡം സ്ഥാപിക്കുകയും ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.