മട്ടന്നൂരിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

0
68

 

മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും നഗര സഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽഎം പഴകിയ ഭക്ഷണം പിടികൂടി.കോഴി,കാടയിറച്ചി,ബീഫ്,പൊറോട്ട,പഴകിയ അരിമാവ്,മൽസ്യം,കേക്ക്,നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ തുടങ്ങിയവയാണ് പിടികൂടിയത്.മട്ടന്നൂർ,മരുതായി,ഉരുവച്ചാൽ,കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി വി രാഗേഷിന്റെ നേതൃത്വത്തിലാണ് പരിശോധന.പരിശോധന കര്ശനമാക്കുന്നെന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.