ചന്ദനം ചെത്തിയൊരുക്കുന്ന സ്ത്രീകൾ

  0
  85

   

  മറയൂരിൽ ലേലത്തിനായുള്ള ചന്ദനം ചെത്തിയൊരുക്കുന്നത് സ്ത്രീകളാണ്.ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 സ്ത്രീകൾ വാക്കത്തിയും ഉളിയുമായി ചന്ദനം ചെത്തിയൊരുക്കുവാൻ ഇറങ്ങിയത്. ഏറെ വൈദക്ത്യം വേണ്ടതിനാൽ ഈ ജോലികളിൽ പുരുഷന്മാർക്കായിരുന്നു ആധിപത്യം.എന്നാൽ ഇത്തരം ജോലികൾ ശ്രമിച്ചാൽ തങ്ങൾക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സ്ത്രീകൾ.ചെത്തിയൊരുക്കുമ്പോള്‍ വീഴുന്ന ഓരോ പൂളിനും വിലയുണ്ട്. ഇവ നഷ്ടപ്പെടാതെ പലതരങ്ങളായി വേര്‍തിരിച്ചെടുക്കണം.ചന്ദന കാതലുള്ള ഭാഗങ്ങളില്‍ ചെത്തി മിനുസപ്പെടുത്തുമ്പോള്‍ കാതലിന്റെ അംശം നഷ്ടപ്പെടാതെ ഏറെ സൂക്ഷ്മതയോടു കൂടി വേണം ചെയ്യുവാന്‍.ഇതില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളാണ് ഇപ്പോള്‍ ഈ ജോലിക്കായി എത്തിയിരിക്കുന്നത്.ഇവർക്ക് ഇവസം 330 രൂപയാണ് വേതനം.മറയൂര്‍ പഞ്ചായത്തിലെ പെരിയകുടി, നെല്ലിപ്പെട്ടി, കുമ്മിട്ടാംകുഴി എന്നീ ഗോത്രവര്‍ഗ കോളനിയിലുള്ളവരാണ് ഇപ്പോള്‍ ജോലിക്ക് എത്തുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.