മാവോയിസ്റ് ഏറ്റുമുട്ടൽ ; കണ്ണൂരിലും ജാഗ്രതാ നിർദേശം

0
84

വൈൻറ്റിൽ മാവോയിസ്റ് ഏറ്റുമുട്ടൽ ഉണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ കണ്ണൂരിലും കനത്ത ജാഗ്രത.മാവോവാദി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ തണ്ടർബോൾട്ട്​ സേന തെരച്ചിൽ തുടങ്ങി. വയനാട് ലക്കിടിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി പൊലീസുമായി ഏറ്റുമുട്ടലുണ്ടായ സംഘർഷ സാഹചര്യത്തിൽ പൊലീസ് സേനയും കനത്ത ജാഗ്രതയിലാണ്.കണ്ണൂർ ജില്ലാ പൊലീസ് മേധാവി ശിവ വിക്രമി​​​െൻറ മേൽനോട്ടത്തിൽ കണ്ണൂർ ജില്ലയുടെ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണം ശക്തമാക്കിയത്. മാവോവാദി സാന്നിധ്യം പതിവായുള്ള കേളകം ,ആറളം പൊലീസ് സ്റ്റേഷനുകളിൽ ജില്ലാ പൊലീസ് മേധാവി ഇന്നലെ അർദ്ധരാത്രിയോടെ നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച് സുരക്ഷ നിർദ്ദേശങ്ങൾ നൽകി.മാവോവാദികളുടെ സ്ഥിരീകരിക്കപ്പെട്ട സഞ്ചാര പാതകൾ ഉൾപ്പെടെ തണ്ടർബോൾട്ട് സേന നിരീക്ഷണം ആരംഭിച്ചു.മുമ്പ് മാവോവാദികൾ എത്തിയ കോളനികളിലും നിരീക്ഷണം ഉണ്ട്. മാവോവാദികൾ എത്താറുള്ള വനഭാഗങ്ങളിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.മാവോവാദികൾ നേരിട്ട് പൊലീസുമായി ഏറ്റ് മുട്ടലുണ്ടായതിൽ അതീവ ഗൗരമായി കണ്ടാണ് പോലീസ് നീക്കം. വിവിധ ഇൻറലിജൻസ് ഏജൻസികളും തികഞ്ഞ ജാഗ്രതയിലാണ്.ആഴ്ചകൾക്ക് മുമ്പ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോവാദികൾ പ്രകടനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.