മനോഹര്‍ പരീക്കര്‍ അന്തരിച്ചു

0
99

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. 2014 മുതല്‍ മോദി ഗവണ്‍മെന്റില്‍ പ്രതിരോധ മന്ത്രിയായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്.

പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുകയായിരുന്ന മനോഹര്‍ പരീക്കറിന്റെ ആരോഗ്യ നില കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരമായി തുടരുകയായിരുന്നു.2014 മുതല്‍ 2017 വരെ പ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍, ഗോവയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി സ്ഥാനം രാജിവെച്ച് സ്ഥിരം മണ്ഡലമായ പനാജിയിൽ നിന്നും മത്സരിച്ച് നിയമസഭാംഗമാവുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവരാണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.