ലോക്സഭാ ഇലക്ഷൻ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി

0
102

ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫുമായി അനുനയനീക്കത്തിനൊരുങ്ങി മാണി വിഭാഗം.കോട്ടയം സീറ്റ് മാത്രമാണെങ്കിലും മത്സരിക്കുമെന്ന് ഉറച്ച്‌ നില്‍ക്കുന്ന പി ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി വിഭാഗം. ഇതിനായി ജോസഫുമായി ബന്ധമുള്ള പലരെയും പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും ചില സൂചനകള്‍ ലഭിച്ചു. മധ്യസ്ഥചര്‍ച്ചകളും സജീവമായി തുടരുകയാണ്.ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സീറ്റ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് കെ എം മാണിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് നല്‍കിയ പാലക്കാട് കോണ്‍ഗ്രസിന് തിരിച്ച്‌ ലഭിച്ച സാഹചര്യത്തില്‍ ഒരു സീറ്റ് നല്‍കാന്‍ ബുദ്ധിമുട്ടില്ലെന്നാണ് കേരളകോണ്‍ഗ്രസ് നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.