‘മെയ്ക്ക് ചായ് നോട്ട് വാര്‍’ ഇത് സമാധാനത്തിന്റെ ചിത്രം

0
83

ഭയസ്വപ്നമാണ്‌ ഓരോ ഇന്ത്യക്കാരനും അതിർത്തിയിൽ നിന്ന് വരുന്ന വാർത്തകൾ തരുന്നത്. എന്നാൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല. എന്നാൽ ‘മെയ്ക്ക് ചായ് നോട്ട് വാര്‍’ എന്ന ഗ്രാഫിക്കല്‍ ചിത്രം വരച്ച ആര്‍ട്ടിസ്റ്റ് ഇന്ത്യയെ സ്നേഹിക്കുന്ന പാകിസ്‌താനിക്കാരി മരിയ ഖാൻ.മാംഗോ ബാസ് എന്ന് പേരുള്ള ഒരു പാക്കിസ്ഥാനി മീഡിയ കമ്പനിയിലാണ് മരിയ ജോലി ചെയ്യുന്നത്. സമാധാനം ഇതിവൃത്തമാക്കി ഒരു ചിത്രം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടപ്പോഴാണ് വരയ്ക്കാനൊരുങ്ങിയത്. സമാധാനത്തെ സൂചിപ്പിക്കാന്‍ വേണ്ടി പ്രാവിനെ വരയ്ക്കുന്ന കാലങ്ങളായുള്ള പതിവ് പിന്തുടരുന്നതില്‍ താല്‍പര്യമില്ലായിരുന്നു.അങ്ങനെയിരിക്കെ പാക്കിസ്ഥാന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. പാക്കിസ്ഥാന്‍ ആര്‍മി ചോദ്യം ചെയ്യുന്നതിനിടെ ചായ കുടിച്ചുകൊണ്ട് മറുപടി പറയുന്ന അഭിനന്ദന്റെ ചിത്രം അപ്പോൾ തന്നെ വരക്കുകയും ചെയ്തു.സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനെ സൂചിപ്പിക്കാന്‍ വേണ്ടി മരിയയുടെ ചിത്രം വളരെ പ്രയോജനകർമയിട്ടുണ്.ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുംഈ ചിത്രകാരിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മെസേജുകള്‍ വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.