മാധവേട്ടൻ ഇന്നും തിരക്കിലാണ്…..

0
95

ദേശീയ പാതയിലൂടെ കണ്ണൂർ നഗരത്തിലേക്ക് കടക്കുമ്പോൾ യാത്രക്കാരും ഡ്രൈവർമാരും ഒരുപോലെ തിരയുന്ന ആളാണ് മാധവേട്ടൻ.കുരുക്കിൽ പെട്ട് ഒരു വാഹനത്തിനും എങ്ങും പോകാൻ കഴിയാതെ വരുമ്പോൾ അയാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ എങ്കിലും പറയും.കൊടും ചൂടിലും പേമാരിയിലും തന്റെ ജോലിയിൽ മുഴുകിയിരുന്ന ആ കരുത്തൻ മാധവേട്ടൻ കഴിഞ്ഞ ജനുവരിൽ ജോലി ഉപേക്ഷിച്ചു.ഇന്ന് തളിപ്പറമ്പ് മുയ്യത്തെ വീട്ടിൽ കൃഷിയും വീട്ടുകാര്യവുമായി ഓടി നടക്കുകയാണ്.ആത്മാർത്ഥ സേവനത്തതിന്റെ ഉത്തമ ഉദാഹരണമാണ് മാധവേട്ടൻ.രാപകൽ കണ്ണൂർ താഴെചൊവ്വയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് ദിശകാണിക്കുന്ന മാധവേട്ടൻ കണ്ണൂർകാർക്ക് ഒരിക്കലും മറക്കാനാവില്ല.കയ്യിൽ ഒരു വിസിലും പിടിച്ചു വാർധക്യത്തിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ചുറുചുറക്ക് അന്നുവരെ കാണുന്നവർക്ക് കാണാ കാഴ്ചയായി.

 

ശബ്ദവും പുകയുമില്ലാത്ത ലോകത്തും നന്മയുടെ മേന്മ വിളിച്ചോതി മണ്ണിൽ പണിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ മാധവേട്ടൻ.താഴെ ചൊവ്വയിൽ മാധവേട്ടനുണ്ടെങ്കിൽ ബ്ലോക്ക് ഉണ്ടാവില്ലെന്ന് കണ്ണൂരുകാർ ഇപ്പോഴും പറയും.തീരാ തലവേദനയായിരുന്ന താഴെ ചൊവ്വയിൽ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ശമനം ഉണ്ടാക്കുന്നതിൽ മാധവേട്ടന്റെ പങ്ക് വളരെ വലുതാണ്.എന്നാൽ ആ ജോലി ഒരു ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല ഈ മനുഷ്യന്.30 വർഷം മിലിട്ടറി ഓണിറ്ററി ക്യാപ്റ്റൻ ആയി സേവനം അനുഷ്ഠിച്ച് ഔദ്യോഗിക കാര്യങ്ങൾക്കായി സഞ്ചരിച്ചു.രാഷ്ട്ര സേവനം പൂർത്തിയാക്കി തിരിച്ചു വന്നപ്പോഴും.നാടിനെ സേവിക്കാനുള്ള ധാർമികതയായിരുന്നു.8 വര്ഷം കണ്ണൂരിലെ തിരക്കേറിയ പല റോഡുകളിലും മാധവേട്ടൻ ഉണ്ടായിരുന്നു.എന്നാൽ ജോലിക്കിടയിൽ പല പ്രതിസന്ധികളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും ഈ മനുഷ്യൻ ചെവികൊണ്ടിട്ടില്ല.അതിർത്തിയിൽ വച്ച് ഒരു തവണ കണ്ണിനു വെടിയേറ്റിട്ടുണ്ട്. അന്ന് മരണത്തെ തോൽപിച്ച കഥകൂടിയുണ്ട് മാധവേട്ടന്.അർഹതയ്ക്കുള്ള അംഗീകാരമെന്നോണം രാഷ്ട്രപതിയുടെ ഗ്യാലണ്ടറി അവാർഡ് നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.68 സന്നദ്ധ സംഘടനകൾ പലപ്പോഴായി ആധാരവും അനുമോദനവും നൽകിയിട്ടുമുണ്ട്.കർണാടക സ്പീക്കർ നേരിട്ടെത്തിയും ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇന്ന് തളിപ്പറമ്പ് മുയ്യത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.