‘ ലൂസിഫർ ‘ ആദ്യഷോയ്ക്ക് മോഹൻലാലും പൃഥിരാജും കുടുംബസമേതം തിയേറ്ററിൽ

0
91

 

ആരാധകരുടെ അടങ്ങാത്ത കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം ‘ലൂസിഫര്‍’ തീയേറ്ററുകളില്‍. യുവനടന്‍ പൃഥ്വിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് . മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം പൃഥ്വിരാജിലെ സംവിധായകനെക്കൂടി സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.
ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്‍റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയും പൃഥിരാജിന്‍റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.