അങ്കത്തട്ടിലേക്ക് …. എൽ ഡി എഫിൽ സ്ഥാനാർഥിപ്പട്ടിക ഇന്ന്

  0
  61

  സീറ്റ‌് വിഭജനം പൂർത്തിയാക്കിയ എൽഡിഎഫിൽ ഇന്ന് സ്ഥാനാർഥി പ്രഖ്യാപനമാണ്. ഞായറാഴ‌്ച ഔപചാരികമായ തെരഞ്ഞെടുപ്പ‌് പ്രചാരണവും തുടങ്ങും. എന്നാൽ, സീറ്റ‌് തർക്കത്തിലും സ്ഥാനാർഥി നിർണയത്തിലെ അവ്യക്തതയിലും നട്ടംതിരിയുകയാണ‌് യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും. എന്നാൽ എൽഡിഎഫിൽ സുഗമമായി സീറ്റ‌് വിഭജന ചർച്ചയ‌്ക്ക‌് വിരാമമായത‌്. എൽഡിഎഫ‌് മണ്ഡലം കൺവൻഷൻ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും നിശ‌്ചയിച്ചുകഴിഞ്ഞു.അതേസമയം, അധിക സീറ്റിന‌് വേണ്ടി കക്ഷികൾ തമ്മിലുള്ള തർക്കവും കക്ഷികൾക്കുള്ളിലെ പോരുംമൂലം കലങ്ങിമറിഞ്ഞ സ്ഥിതിയിലാണ‌് യുഡിഎഫ്. മൂന്ന‌് സീറ്റിന‌ുവേണ്ടി കടുത്ത പിടിവാശിയിൽ നിൽക്കുന്ന മുസ്ലിംലീഗുമായി പലവട്ടം കോൺഗ്രസ‌് ഉഭയകക്ഷി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.കോൺഗ്രസ‌് നൽകാമെന്ന‌് അറിയിച്ച ഏകസീറ്റിൽ ആര‌് മൽസരിക്കുമെന്നതാണ‌് കേരള കോൺഗ്രസ‌് നേരിടുന്ന വെല്ലുവിളി. സ്ഥാനാർഥിനിർണയം ഉൾപ്പെടെ തീരുമാനിക്കാൻ നാളെ കേരള കോൺഗ്രസ‌് സ്റ്റിയറിങ‌് കമ്മിറ്റി കോട്ടയത്ത‌് ചേരും.രണ്ട‌് സിറ്റിങ‌് എംപിമാരുടെ കാര്യത്തിൽ അനിശ‌്ചിതത്വം തുടരുകയാണ‌്. എറണാകുളത്ത‌് കെ വി തോമസിനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും വിജയസാധ്യതയില്ലെന്ന‌് എഐസിസിയുടെ സർവേയിൽ കണ്ടെത്തിയത്.അതെ സമയം .ബിജെപിയിൽ മിസോറം ഗവർണർ പദവി വിട്ട‌് കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകാൻ വരുന്നുണ്ട‌്. കുമ്മനത്തിന്റൈ സ്ഥാനാർഥിത്വം തീരുമാനിച്ചാൽ മറ്റ‌് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന‌് ബിജെപി പറയുന്നു.മാത്രമല്ല തുഷാർ വെള്ളാപ്പള്ളിയിട്ട് കാര്യത്തിലും തീരുമാനമായിട്ടില്ല.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.