മലയോര മേഖലയിൽ ശ്രീമതി ; കുടുംബയോഗങ്ങളിൽ സുധാകരൻ

  0
  43

  കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി കെ സുധാകരന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം ആഹ്ലാദം പങ്കിടുകയാണ് കോൺഗ്രസ് പ്രവർത്തകർ. മുന്നണികളുടെ കോടി തോരണങ്ങളും ചുമരെഴുത്തുകളും എങ്ങും നിറയുകയാണ്.എൽ ഡി എഫ് സ്ഥാനാർഥിയായ ശ്രീമതി മലയോരമേഖലകളാണ് ഉന്നം വെക്കുന്നത്. സാധാരണക്കാരെ ചാക്കിട്ടുപിടിച്ച വോട്ടു നേടാനാണ് നീക്കം.ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ആലക്കോട്ടു നിന്നാണ് ശ്രീമതി ആദ്യം പ്രചാരണം തുടങ്ങിയത്.ആലക്കോട് സെന്റ് മേരിസ് ചർച്ചിലും ചെമ്പേരി സെന്റ് മേരിസ് ഫൊറോനാ പള്ളിയിലും സന്ദർശനം നടത്തി.മാത്രമല്ല. കോളനി നിവാസികൾ ഒരുക്കിയ സ്വീകരണത്തിലും പങ്കെടുത്തു.കോളനി നിവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുമെന്ന ഉറപ്പാണ് ശ്രീമതി നൽകിയിരിക്കുന്നത്.മാത്രമല്ല. കോളനിയിൽ നിന്ന് നല്ലൊരു ശതമാനം വോട്ട് എൽ ഡി എഫ് ഉറപ്പിക്കുന്നുമുണ്ട്.

  യു ഡി എഫ് സ്ഥാനാർഥി കെ സുധാകരൻ ഒരു ദിവസം തന്നെ പത്തിലേറെ കുടുംബയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ആദ്യം താൻ മത്സരിക്കുന്നില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.യാത്രയ്ക്കിടയിൽ മരണവീടുകളി ലും സുധാകരൻ കയറാൻ മറന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീമതി ടീച്ചറോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇത്തവണ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. രാഷ്ട്രീയ കൊലപാതകങ്ങളിൽ എൽ ഡി എഫ് നേരിടുന്ന പ്രതിസന്ധിയെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യു ഡി എഫ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.