ലോക്സഭാ തിരഞ്ഞെടുപ്പ് ; പത്രിക ഏപ്രിൽ നാല് വരെ

0
74

കേരളത്തിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഏപ്രിൽ 23ന‌് ഒറ്റഘട്ടമായി നടക്കും. വോട്ടെടുപ്പിനുശേഷം ഒരുമാസം കഴിഞ്ഞ‌് മെയ‌് 23നാണ‌് വോട്ടെണ്ണൽ. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ്‌ സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയത‌ി ഏപ്രിൽ എട്ടാണ്‌.
17–-ാം ലോക‌്സഭയിൽ കേരളത്തിൽനിന്നുള്ള ഇരുപത‌് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ രണ്ടരക്കോടി പേർക്കാണ‌് വോട്ടവകാശം. 2,54,08,711 വോട്ടർമാരിൽ 1,31,11,189 പേർ വനിതകളാണ‌്. പുരുഷന്മാർ 1,22,974,03. ഈ വർഷം ജനുവരി 30 വരെയുള്ള കണക്കാണിത‌്. 2014ൽ 2,43,26650 വോട്ടർമാരുണ്ടായിരുന്നു. ഇക്കുറി 119 ട്രാൻസ‌്‌ജൻഡർമാർ വോട്ടർപട്ടികയിലുണ്ട‌്. കഴിഞ്ഞതവണ ആരുമുണ്ടായിരുന്നില്ല. പ്രവാസി വോട്ടർമാർ–-66,584. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം മലപ്പുറമാണ‌്–-13,40,547. പത്തനംതിട്ട 13,40,193, തിരുവനന്തപുരം 13,34,665 തൊട്ടുപിന്നിൽ. കുറവ‌് വോട്ടർമാരുള്ളത‌് ഇടുക്കി–-1176099. കോട്ടയം 1,177,931, ചാലക്കുടി 1,18,25,268 എന്നിവ അടുത്ത സ്ഥാനങ്ങളിൽ. 2715 പോളിങ‌് സ‌്റ്റേഷനുകളാണ‌് സംസ്ഥാനത്തുള്ളത‌്. 2014ൽ ഏപ്രിൽ പത്തിനായിരുന്നു തെരഞ്ഞെടുപ്പ‌്. വോട്ടെണ്ണൽ മെയ‌് 16നും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച‌് എൽഡിഎഫ‌് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ഡലം കൺവൻഷനുകളും ആരംഭിച്ചു. ഞായറാഴ‌്ച പാലക്കാട്ടാണ‌് ആദ്യ കൺവൻഷൻ നടന്നത‌്. നാലു ദിവസങ്ങൾക്കുള്ളിൽ ഇരുപത‌് മണ്ഡലങ്ങളിലെയും കൺവൻഷനുകൾ പൂർത്തിയാകും. സിപിഐ എം 16 സീറ്റിലും സിപിഐ നാലിടത്തുമാണ‌് മത്സരിക്കുന്നത‌്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.