കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല??

0
68

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ കെ.വി തോമസിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം വിജയിച്ചില്ല. അനുനയ ശ്രമവുമായി കെ.വി തോമസിനെ കണ്ട രമേശ് ചെന്നിലയോട് അദ്ദേഹം പ്രതിഷേധം അറിയിച്ചു. ഒരു ഓഫറും കേൾക്കാൻ താപപര്യം ഇല്ലെന്ന് കെ.വി തോമസ് അറിയിച്ചു.

അതേ സമയം ഹൈക്കമാന്‍ഡ് പുതിയ വാഗ്ദാനം മുന്നോട്ടുവച്ചതായാണ് സൂചന. പുതിയ വാഗ്ദാനവുമായി ഹൈക്കമാൻഡ് രംഗത്ത് വന്നു, ഹൈബി ഈഡൻ വിജയിച്ചാൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്നാണ് വാഗ്ദാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി, അല്ലെങ്കില്‍ യു.ഡി.എഫ് കൺവീനർ എന്നിവ നല്‍കാനും പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.