ഏഷ്യയിലെ ശതകോടീശ്വരന്മാര്‍ക്ക് ഇത് നല്ലകാലം!!

0
87

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഭൂഖണ്ഡമായി ഏഷ്യ കുതിക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2018 നും 2023 നും ഇടയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 27 ശതമാനത്തിന്‍റെ വര്‍ധനയുണ്ടാകുമെന്നാണ് നൈറ്റ് ഫ്രാങ്കിന്‍റെ കണ്ടെത്തല്‍.

ഇതോടെ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 1,003 ആയി ഉയരും. ഇത് ലോകത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണത്തിന്‍റെ മൂന്നില്‍ ഒന്ന് വരും. 300 ലക്ഷം ഡോളറിലധികം ആസ്തിയുളള അതിസമ്പന്നരുടെ എണ്ണത്തിലും ഏഷ്യ വന്‍ കുതിപ്പ് നടത്തുമെന്നും നൈറ്റ് ഫ്രാങ്ക് കണക്കുകൂട്ടുന്നു. അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യ രേഖപ്പെടുത്തുക 39 ശതമാനത്തിന്‍റെ വര്‍ധനയായിരിക്കും.

അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധം മേഖലയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏഷ്യയില്‍ ധനികര്‍ കൂടുതല്‍ ധനികരാകുന്ന പ്രവണത ശക്തിപ്പെടുമെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.