കേരളത്തെ വിഴുങ്ങാൻ വരൾച്ചയെത്തുന്നു

  0
  97

   

  മഹാപ്രളയത്തിനു ശേഷം കേരളത്തെ വിഴുങ്ങാൻ എത്തുന്നത് കൊടും വരൾച്ച.ഇതിനിടയിൽ മഴ ലഭിച്ചില്ലെങ്കിൽ കേരളത്തിലെ മിക്ക ജില്ലകളും വരൾച്ച നേരിടേണ്ടി വരും.ഭുഗർഭജലത്തിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിനു കാരണം.മാത്രമല്ല പ്രളയത്തിന് ശേഷം വെള്ളത്തെ പൈല്സിച്ചു നിർത്താനുള്ള മണ്ണിന്റെ ശേഷിക്കുറവും ഇതിനു മറ്റൊരു കാരണമാണ്.പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതോടെ വെള്ളത്തെ താങ്ങി നിർത്താൻ കഴിയാതെയായി. അതിനാൽ ഭൂഗർഭ ജലത്തിന്റെ ലഭ്യതയും കുറഞ്ഞു തുടങ്ങി.പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത് സ്ഥിതി ഗുരുതരമാക്കി.കിണറുകളും കുളങ്ങളും വൃത്തിയായി സംരക്ഷിക്കാനുള്ള നടപടിയാണ് ഇനി വേണ്ടത്.മാത്രമല്ല പാറമടകളിലെ വെള്ളം ജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയും വേണം.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.