കേരളത്തിൽ ശബരിമലയും രാജ്യത്ത് യുദ്ധവും ; ഇവ ഉയർത്തുമോ ബി ജെ പി യെ ?

  0
  81

   

  പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ മഹാരാജ്യം.എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഏറെ ചർച്ചയാവുന്നത് യുദ്ധവും അതിന്റെ രാഷ്ട്രീയവുമാണ്. പാക് സൈന്യത്തെ തകർക്കാൻ ഇന്ത്യ ഒറ്റക്കെട്ടായി നിന്നപ്പോൾ ഈ സാഹചര്യം ആർക്ക് ഗുണം ചെയ്യും എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്.പാകിസ്താന്റെ തകർച്ചയിൽ രാജ്യം മോദിയെയും ബി ജെ പി യെയും വാഴ്ത്തുമ്പോൾ പ്രതിപക്ഷം പ്രതിസന്ധിയിലാണ്.2016 ഈ സമാന സാഹചര്യം ബി ജെ പി ക്ക് കൈവന്നത് പ്രതിപക്ഷത്തിന് അത്രപെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല.വരുന്ന തിരഞ്ഞെടുപ്പിൽ ഇതേ തന്ത്രം ബി ജെ പി ആവർത്തിച്ചാൽ ?
  പ്രതിപക്ഷം വീണ്ടും വെട്ടിലാകും.

  അതേസമയം കേരളത്തിലും സമാന സാഹചര്യമാണ് വന്നുപോയത്. ശബരിമലവിഷയത്തിൽ സർക്കാരിനെതിരെ ബി ജെ പി എടുത്ത തീരുമാനങ്ങളും നിലപാടുകളും ബി ജെ പി ക്ക് തുണയാകും എന്ന് തന്നെയാണ് കരുതുന്നത്. ജനതയുടെ ആചാരങ്ങൾക്ക് സംരക്ഷണം നൽകാനെന്ന പേരിൽ ബി ജെ പി കാട്ടിക്കൂട്ടിയ പോര് മറ്റൊരു കാരണമാണ്. യുവതിപ്രവേശനത്തെ എതിർത്ത് നിലകൊണ്ട ബി ജെ പി നേതാക്കൾ കാരണം പഴിയേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പതിനെട്ടാംപടിയിൽകയറി ആചാരലംഘനം നടത്തിയ വത്സൻ തില്ലങ്കേരിയും വിരുദ്ധ പ്രസംഗം നടത്തിയ ശ്രീധരൻപിള്ളയും ,കെ സുരേന്ദ്രയും അങ്ങനെ നീളുന്നു.

  എന്നാൽ ബി ജെ പിയുടെ നീക്കം മുന്കൂട്ടിക്കണ്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം.എന്നാൽ സൈന്യത്തിന്റെ നേട്ടം രാജയത്തിന്റെ നേട്ടമായിക്കാണാതെ ബി ജെപി യുടെ നേട്ടമായി കാണുകയാണ് മോദിയെന്നാണ് പ്രതിപക്ഷം പറയുന്നത്.ഈ യുദ്ധവും ശബരിമലയുഉം ബി ജെ പി യെ ഇത്തവണയും തുണയ്ക്കുമോ എന്നത് കണ്ടു തന്നെ അറിയണം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.