കേരളം പൊള്ളും ; ചൂട് നാല് ഡിഗ്രിവരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
87

കേരളത്തില്‍ ചൂട് നാല് ഡിഗ്രിവരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരാനിരിക്കുന്ന വേനലില്‍ പൊതുവില്‍ രണ്ട് മുതല്‍ നാല് ഡിഗ്രീ വരെ ചൂട് കൂടുവാനും, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഘലയില്‍ 5-3-2019ന് ശരാശരിയില്‍നിന്നും എട്ട് ഡിഗ്രിയില്‍ അധികം ചൂട് വര്‍ധിക്കുവാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പകല്‍ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ട് തൊഴില്‍ സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് പിഎം വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ‌

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.