കേരളത്തില്‍ ബിജെപി 14 സീറ്റില്‍ മത്സരിക്കും

0
66

ബിജെപി കേരളത്തില്‍ 14 സീറ്റില്‍ മത്സരിക്കും. അഞ്ച് സീറ്റില്‍ ബിഡിജെഎസും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും. എന്‍ഡിഎയിലെ സീറ്റ് വിഭജനം പ്രഖ്യാപിച്ച്‌ ബിജെപി. തൃശൂര്‍ അടക്കമുള്ള അഞ്ച് സീറ്റുകളിലാണ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് മത്സരിക്കുക. പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് കോട്ടയത്തും മത്സരിക്കും.വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര സീറ്റുകളിലാണ് ബിഡിജെഎസ് ജനവിധി തേടുക. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ബിഡിജെഎസുമായുള്ള സഖ്യം എന്‍ഡിഎ മുന്നണിക്ക് ഗുണം ചെയ്യുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു പറഞ്ഞു.അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കേരളത്തിലെത്തി ബിഡിജെഎസ് നേതാക്കളുമായി ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.