കേരളത്തില്‍ താമര വിരിയും!!

0
134

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കേരളത്തില്‍ വന്‍ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ടെംസ് നൗ – വിഎംആര്‍ പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലം. ശബരിമല വിധിയെത്തുടര്‍ന്നുണ്ടായ സമരങ്ങളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്നാണ് സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. കൂടാതെ ബിജെപി കേരളത്തില് അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പറയുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോള്‍ ട്രാക്കര്‍ തയ്യാറാക്കിയത്. ജനുവരിയില്‍ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോള്‍ സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പോള്‍ ട്രാക്കര്‍. മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.

ഈ ട്രാക്കര്‍ അനുസരിച്ച് കേരളത്തിന്റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം പറയുന്നത് യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും എന്നാണ്. എല്‍ഡിഎഫിന് 3 സീറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടും.

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുമെന്നാണ് പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നത്. ശബരിമല പ്രക്ഷോഭം ശക്തമായ എല്‍ഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.