കരമന കൊലപാതകം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

0
70

തിരുവനന്തപുരം കരമനയിലെ അനന്തുവിന്റെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ഒരു മാസത്തിനകം കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. 15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്ന് സംഘങ്ങള്‍ തിരുവനന്തപുരത്ത് നടത്തിയത്.

അനന്തുവിനെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച വന്നെന്ന് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തത്. വിശദമായ റിപ്പോര്‍ട്ടും കമ്മീഷന്‍ തേടി. ഒരു മാസമാണ് ഇതിന് കമ്മീഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. കേസില്‍ ഇനി 8 പേരെ പിടികൂടാനുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടതായാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. അറസ്റ്റിലായ ബാലു , റോഷന്‍ എന്നിവരെ ഇന്ന് കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തു. തട്ടിക്കൊണ്ട് പോകുന്നതിനിടെ അനന്തുവിനെ പ്രതികള്‍ മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

അതേസമയം തിരുവനന്തപുരത്ത് മയക്ക് മരുന്ന സംഘങ്ങള്‍ സജീവമാകുകയാണ്. 15 ദിവസത്തിനിടെ രണ്ട് കൊലപാകങ്ങളാണ് മയക്കു മരുന്നിന് അടിപ്പെട്ടവര്‍ നടത്തിയത്. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കു മരുന്ന ലഹരിയിലായിരുന്നു. നിസാര കാരണങ്ങള്‍ക്ക് കൊലപാതകങ്ങള്‍ നടത്തുന്നത് പൊലീസും ഞെട്ടലോടെയാണ് കാണുന്നത്. അനന്തുവിന്റെ കൊലപാതകികള്‍ കൊലപാതകത്തിന് ശേഷവും ക്രൂരത തുടര്‍ന്നത് പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതികള്‍ മൃതശരീരം വലിച്ചിഴക്കുകയും മുകളിലേക്ക് എറിഞ്ഞ് കളിക്കുകയും ചെയ്തതിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.