കണ്ണൂരിന്റെ ‘കാര്‍ഗില്‍ യുദ്ധവീരന്‍’ ഇനി പടിഞ്ഞാറന്‍ വ്യോമസേനയുടെ തലപ്പത്ത്

0
79

കണ്ണൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാർ പടിഞ്ഞാറന്‍ വ്യോമസേനയുടെ തലപ്പത്ത്. പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് മേധാവിയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍ വിരമിച്ച ഒഴിവിലാണ് നിയമനം. രഘുനാഥ് നമ്പ്യാർ നേരത്തേ കിഴക്കന്‍ വ്യോമകമാന്‍ഡ് മേധാവിയായിരുന്നു. നമ്ബ്യാരുടെ പുതിയ നിയമനത്തില്‍ സ്വദേശമായ കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ കാടാച്ചിറ ആഹ്ലാദത്തിമിർപ്പിലാണ് . വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ളേസിയര്‍ വരെയുള്ള മേഖലയുള്‍പ്പെട്ടതാണ് പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡ്. ‌ഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തനം.
ഫെബ്രുവരി 26ന് ബാലാക്കോട്ടയിലെ ഭീകരക്യാമ്പ് ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതില്‍ നമ്ബ്യാരും മുഖ്യപങ്കാളിയായിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ലേസര്‍ നിര്‍മ്മിത ബോംബുകള്‍ വര്‍ഷിച്ച്‌ പാകിസ്ഥാന്‍ സേനയെ നേരിട്ടരഘുനാഥനെ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ അഭിനന്ദിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ അഞ്ച് പാകിസ്ഥാന്‍ പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തതിനെ തുടര്‍ന്ന് ‘കാര്‍ഗില്‍ യുദ്ധവീരന്‍” എന്നാണ് നമ്പ്യാർ അറിയപ്പെടുന്നത്.35 യുദ്ധ വിമാനങ്ങള്‍, നിരവധി യാത്രാ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവ 4700 മണിക്കൂര്‍ പറത്തിയ പരിചയസമ്ബത്തിനുടമയാണ്നമ്പ്യാർ . യുദ്ധവിമാനമായ മിറാഷ് മാത്രം 2300 മണിക്കൂറോളം പറത്തിയിട്ടുണ്ട്. ഇത് വ്യോമസേനയിലെ റെക്കാഡ് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.