ജിഷ്ണു ഓർമ്മയായിട്ട് മൂന്ന് വർഷം

    0
    40

     

    ജിഷ്ണു രാഘവന്‍ എന്ന കലാകാരന്‍ നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. അച്ഛന്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ അഞ്ചാമത്തെ വയസിലാണ് ജിഷ്ണു സിനിമയിലെത്തുന്നത്.നമ്മൾ എന്ന ചിത്രത്തിൽ ശിവനായും ചൂണ്ടയിലെ ദേവനായും വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്ടിലെ അജിയായും ചക്കരമുത്തിലെ ജീവനായും ഉസ്താദ് ഹോട്ടലിലെ മെഹറൂഫായും ഓര്‍ഡിനറി യിലെ ജോസ് മാഷായും ഒക്കെ നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചാണ് ജിഷ്ണു കടന്നു പോയത്. ഇതിനുപുറമെ, കാന്‍സര്‍ ബാധിതനായി ജീവിതം ഏറ്റവും കഠിനമായി കടന്നു പോകുമ്ബോഴും ജീവിതത്തെ നോക്കി പുഞ്ചിരിക്കാനാണ് ജിഷ്ണു ഇഷ്ടപ്പെട്ടത്. മാത്രമല്ല, ആ കാലങ്ങളില്‍ തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവനകളും അറിവുകളും എല്ലാം നുറുങ്ങുകളായി ജിഷ്ണു ഫേസ്ബുക്കില്‍ എഴുതി കൊണ്ടിരുന്നു.  വല്ലാത്തൊരു ഊര്‍ജവും ആവേശവുമായിരുന്നു ആ വരികളില്‍ ഉണ്ടായിരുന്നത്. പൂര്‍ത്തിയാക്കാനാവാതെ പോയ ഒരുപാട് സ്വപ്നങ്ങളോടെ 2016 മാര്‍ച്ച്‌ 25 ന് ആണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.