ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും

0
96

വൈത്തിരിയില്‍ പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകന്‍ സപി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ്. മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുംവഴി ആദരാജ്ഞലിയര്‍പ്പിക്കാന്‍ നിര്‍ത്തരുതെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്.അതേ സമയം തലയിലേറ്റ വെടിയാണ് ജലീലിന്റെ മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജലീലിന്റെ ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്നും കണ്ടെത്തി. അതേ സമയം വ്യാജ ഏറ്റ്മുട്ടലിലൂടെയാണ് ജലീലിനെ കൊലപ്പെടുത്തിയതെന്നും മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്നും ജലീലിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.