കേരളത്തിലെ പ്രളയം യുഎന്നില്‍ പ്രബന്ധമായി അവതരിപ്പിച്ച് ഒന്‍പതാം ക്ലാസുകാരി!!

0
97

 

ഇറ രത്‌നപാര്‍ക്കെ… പതിനാല് വയസ്സുമാത്രമേയുള്ളു ഈ മിടുക്കിയ്ക്ക്. എന്നാല്‍ ലോക ശ്രദ്ധ ബെംഗളൂരു സ്വദേശിനിയായ ഈ ഒന്‍പതാം ക്‌ളാസുകാരിയിലാണ്. ഐക്യരാഷ്ടസഭയുടെ അംഗീകരമുള്ള വണ്‍മില്യണ്‍ ഫോര്‍ വണ്‍ ബില്യണ്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ യുഎന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ ആക്ടീവ് ഇംപാക്ടില്‍ പങ്കെടുത്തിരിക്കുകയാണ് ഇറ. കഴിഞ്ഞവര്‍ഷം കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയമായിരുന്നു ഇറ പ്രബന്ധത്തിനായി തിരഞ്ഞെടുത്ത വിഷയം.വണ്‍ ബില്യണ്‍ ഫോണ്‍ വണ്‍ മില്യണ്‍ എന്ന സംഘടനയുമായി സഹകരിച്ച് പ്രളയ മേഖലയിലെ കുട്ടികള്‍ക്ക് പഠന സഹായമായും ഇറ രംഗത്തെത്തിയിരുന്നു.വടക്കന്‍ പറവൂരില്‍ സ്‌ക്കൂള്‍ ലൈബ്രറിയും ഇവരുടെ നേതൃത്വത്തില്‍ ഒരുങ്ങി. ഈ കൊച്ചുമിടുക്കി യലഹങ്കയിലെ സാന്റ് ഹില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.