ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനെ പിടിച്ചുകെട്ടി പഞ്ചാബ് കിങ്‌സ്

0
50

ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച്‌ കിങ്‌സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയര്‍ത്തിയ 184 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മധ്യനിരയും വാലറ്റനിരയും തകര്‍ന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 69 റണ്‍സെടുത്ത് പൊരുതിയെങ്കിലും ജയം പഞ്ചാബിനൊപ്പമായിരുന്നു. 43 പന്തില്‍ നിന്നാണ് ബട്‌ലര്‍ 69 റണ്‍സ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ അജിങ്കാ രഹാനെ 27 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. പഞ്ചാബ് കിങ്‌സിന് വേണ്ടി സാം കുര്യന്‍, മുജീബ് റഹ്മാന്‍, അങ്കിത് രജപുത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 47 പന്തില്‍ നിന്നാണ് ഗെയ്ല്‍ 79 റണ്‍സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.