ഇന്ത്യയിലെ മികച്ച റഫറി ; ഇന്ന് ജീവിക്കുന്നത് ഓട്ടോ ഓടിച്ച്

0
102

നാലു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ മികച്ച റഫറിക്കുള്ള പുരസ്കാരം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരുന്നു കോട്ടയം സ്വദേശി സന്തോഷ് കുമാര്‍. ഇന്ന് കോട്ടയത്ത് ഓട്ടോ ഓടിച്ചാണ് സന്തോഷ് ജീവിതം തള്ളി നീക്കുന്നത്.ഫുട് ബോളിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് റഫറിയായി മാറുന്നത്.എന്നാൽ ഇന്നോ സാമ്പത്തികമായി യാതൊരു സുരക്ഷയുമില്ല.കുടുംബത്തിന്റെ കാര്യം നോക്കാന്‍ ഇപ്പോഴും ഓട്ടോ ഓടിക്കുകയേ രക്ഷയുള്ളു, സന്തോഷ് കുമാര്‍ പറയുന്നു. റഫറിമാര്‍ക്ക് ലഭിച്ചിരുന്ന മാസശമ്പളം എ.ഐ.എഫ്.എഫ്. ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്, ഇതാണ് കടുത്ത സാമ്പത്തിക പ്രതസന്ധിയിലേക്ക് റഫറിമാരെ തള്ളിവിടുന്നത്ഐ-ലീ​ഗ്, ഐ.എസ്.എല്‍ സീസണില്‍ ആകെ 20 മത്സരങ്ങൾ മാത്രമേ റഫറിയിങ് ജോലിയിൽ ഉണ്ടാവൂ.ഐ-ലീ​ഗില്‍ ഒരു മത്സരത്തില്‍ റഫറിയായാല്‍ താമസത്തിനും ഭക്ഷണത്തിനും പുറമെ, 4000 രൂപയാണ് അലവന്‍സ് ലഭിക്കുന്നത്. ഐ.എസ്.എല്ലില്‍ ഇത് ഒരു മത്സരത്തിന് 10,500 രൂപ കിട്ടും. നേരത്തെ ഈ മത്സരത്തിലെ അലവന്‍സിന് പുറമെ മാസശമ്പളമായി ഒരു തുക ലഭിക്കുമായിരുന്നു, ഇപ്പോള്‍ അത് നിര്‍ത്തലാക്കി, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.