ഹൈബിക്കെതിരെ സരിത എസ് നായർ

0
117

ഹൈബി ഈഡനെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം കളക്ടറേറ്റില്‍ നാമനിര്‍ദേശ പത്രിക വാങ്ങാന്‍ എത്തിയപ്പോളാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ തിരഞ്ഞെടുപ്പില്‍ കുറ്റാരോപിതരായ ചില സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള ഏതൊരാള്‍ക്കും, അയാള്‍ കുറ്റാരോപിതനാണെങ്കില്‍ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ജനപ്രതിനിധിയാകാം. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറഞ്ഞു.ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകള്‍ക്കെതിരെ വര്‍ഷങ്ങളായി ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് സരിത കൂട്ടിച്ചേര്‍ത്തു. അല്ലാതെ പാര്‍ലമെന്റിനകത്ത് പോയിരിക്കാനുള്ള കൊതി കൊണ്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സരിത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.