കണ്ണൂരിൽ മയക്കു മരുന്ന് പിടികൂടി ; മൂന്നു യുവാക്കൾ അറസ്റ്റിൽ

0
52

കണ്ണൂർ പഴയ ബാസ്സ് സ്റ്റാൻഡ് പരിസരത്തു നിന്നും വിൽപനയ്ക്കായി കൊണ്ട് വന്ന മുപ്പത്കിലോ ഹെറോയിനുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.വിപണിയിൽ മൂന്നു ലക്ഷത്തോളം രൂപ വിലവരും.വെറ്റിലപ്പള്ളി അമീൻ,നീർ ചാലിൽ അഷ്‌റഫ്,വളപട്ടണത്തെ ഷിബാസ് എന്നിവരാണ് പിടിയിലായത്.കണ്ണൂർ ഡി വൈ എസ് പി കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ടൌൺ ഇൻസ്‌പെക്ടർ എ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പഴയ ബസ് സ്റ്റാണ്ടിലുണ്ടെന്ന വിവരം ലഭിക്കുന്നത്.മുംബൈയിൽ നിന്ന് ഹീറോയിന് സ്ഥിരമായി കൊണ്ടുവരുന്ന ശൃംഖലയിലെ കണ്ണികളാണ് ഷിബാസും മഷുക്കും. മാസങ്ങൾക്ക് മുൻപ് എട്ടു കിലോ കഞ്ചാവുമായി അബ്ദു റൗഫ് കണ്ണൂർ ജംഗ്ഷനിൽ വെച്ച പിടിയിലായിരുന്നു.മുഴപ്പിലങ്ങാട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സാഹചര്യത്തെ തുടർന്ന് ഡി വൈ എസ് പി കെ വി വേണുഗോപാലും ആന്റി നാക്കോട്ടിക് സെൽ അംഗങ്ങളും നടത്തിയ രഹസ്യാന്വേഷണത്തിനിടെയാണ് പ്രതികൾ വലയിലായത്.ജില്ലയിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി വാഹന പരിശോധന കര്ശനമാക്കിയതിനെ തുടർന്ന് പ്രതികൾ ചെറിയ പൊതികളിലാക്കി വില്പനനടത്തുമ്പോഴായിരുന്നു  അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.