ഗോകുൽ എവിടെ ? കാത്തിരിപ്പുണ്ട് ഇവിടെ ഒരു കുടുംബം

0
66

കണ്ണൂർ ജില്ലയിലെ പടിയൂരിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ശേഷം 17 വയസ്സുകാരനായ വിദ്യാർത്ഥിയെ അപ്രതീക്ഷിതമായി കാണാതായി.ഉച്ചയ്ക്ക 2.10 ന് ശേഷം തന്റെ സ്കൂളിൽ നിന്ന് വേണ്ട സർട്ടിഫിക്കറ്റുകലും വീട്ടിൽ നിന്ന് തനിക്കുവേണ്ട ഡ്രെസ്സുകളും ഒക്കെ എടുത്തിട്ടാണ് ഗോകുൽ പോകുന്നത്.ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗോകുൽ. കെ സ് ഇബി ഉദ്യോഗസ്ഥനായ പുതുപ്പറമ്പിൽ ഗോപലകൃഷ്ണന്റെ മകൻ.പ്ലസ് ടു പൊതു പരീക്ഷയുടെ തലേ ദിവസം ഉച്ചയ്ക്കാണ് ഗോകുലിനെ കാണാതാവുന്നത്.ഗോകുലിന്റെ ഈ തിരോധനത്തെ പറ്റി ചില അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.പരീക്ഷയ്ക്ക് തോൽക്കുമെന്ന് പേടിച്ച് ഗോകുൽ നാടുവിട്ടതായാണ് ചിലർ പറയുന്നത്.അതെ സമയം നാടുവിടാൻ തക്കതായ കാരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഗോകുലിന്റെ പിതാവ് ഗോപാലകൃഷ്ണൻ പറയുന്നത്. കുടുംബത്തിൽ നിന്നും സുഹൃദ്ബന്ധത്തിൽ നിന്നോ യാതൊരു വിധ പ്രയാസങ്ങളും അനുഭവിച്ചില്ലതാനും.സാമൂഹ്യപരമായ ഇടപെഴകുന്ന മാതാപിതാക്കളുടെ ചുറ്റുപാടിലാണ് ഗോകുൽ ജനിച്ചതും വളർന്നതും.എന്നാൽ ഒരു നിമിഷത്തിൽ മകനെ കാണാതായ വിഷമത്തിൽ നീറിക്കഴിയുകയാണ് ഗോകുലിന്റെ മാതാപിതാക്കളും നാട്ടുകാരും.അവൻ തിരിച്ചു വരുന്നതും കാത്ത്…..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.