രാഷ്ട്രപതി ഭരണമോ, ഭരണമാറ്റമോ; ഗോവയില്‍ ഇനിയെന്ത്??

0
85

ഗോവയിൽ മനോഹർ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താൻ ബി.ജെ.പി. ശ്രമം തുടങ്ങി.മുതിർന്ന കോൺഗ്രസ് നേതാവ് ദിഗംബർ കാമത്തിന്റെ ഡൽഹി സന്ദർശനം ചർച്ചയാകുന്നതിനൊപ്പം പുതിയ സർക്കാർ രൂപീകരികരിക്കാനുള്ള കോൺഗ്രസ് അവകാശവാദവും ഗോവന്‍ മണ്ണില്‍ പുതിയ രാഷ്ട്രീയകാറ്റിന് സാഹചര്യമൊരുക്കുന്നു.മുതിർന്ന മന്ത്രിമാരെയാരെയെങ്കിലും ഇടക്കാലമുഖ്യമന്ത്രിയാക്കുകയോ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയോ ആണ് ഇനി ബി.ജെ.പി.ക്കുമുന്നിലുള്ള വഴി.ബി.ജെ.പി. എം.എൽ.എ. ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെത്തുടർന്ന് പരീക്കർ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ശനിയാഴ്ച ഗവർണർ മൃദുല സിൻഹയ്ക്ക് കത്തു നല്കിയിരുന്നു.രീക്കർ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയിൽ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.