നീരവ് മോദി ലണ്ടനിൽ സുഖവാസത്തില്‍!!

0
72

ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖവാസത്തില്‍. ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി നടക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നീരവ് മോദിയോട് റിപ്പോർട്ടർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്കെല്ലാം ‘സോറി, നോ കമന്റ്’ എന്ന് മാത്രമായിരുന്നു നീരവ് മോദിയുടെ മറുപടി.

ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ(ഏകദേശം 73 കോടി ഇന്ത്യന്‍ രൂപ) അപ്പാർട്ട്മെന്റിലാണ് നീരവ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റ ഭൂമിയിലാണ് ബം ഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു. വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ നീരവിന്‍റേയും അമ്മാവന്‍ മെഹുല്‍ ചോക്സിയുടേയും സ്വത്തുക്കള്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജന്‍സികള്‍ കണ്ടുകെട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.