ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം വൈകുന്നു!!

0
66

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കണ്ടു. കേസിലെ സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. ഡി.ജി.പി അംഗീകരിച്ചാല്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞതിന് വധഭീഷണിയുണ്ടെന്ന് സിസ്റ്റര്‍ ലിസി വടക്കേയില്‍ വെളിപ്പെടുത്തി.

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ആശങ്ക അറിയിക്കുന്നതിനാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറെ കണ്ടത്. ഇരയായ കന്യാസ്ത്രീയെ പിന്തുണക്കുന്നവര്‍ക്കെതിരെ ബിഷപ്പ് അനുകൂലികള്‍ ഭീഷണി ഉയര്‍ത്തുകയാണ്. ഇരയായ കന്യാസ്ത്രീയെ മാനസികമായി തളര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട് ആയതിനാല്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കുറ്റപത്രം പരിശോധിക്കുന്നതിനായി ഡി.ജി.പി നല്‍കിയിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോട്ടയം എസ്.പി പ്രതികരിച്ചു. അതിനിടെ ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ സിസ്റ്റര്‍ ലിസി വടക്കേല്‍ രംഗത്തെത്തി. കന്യാസ്ത്രീമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ലിസിയുടെ പരാതി മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് കൈമാറി അന്വേഷണം ആരംഭിക്കാന്‍ എസ്.പി നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.