രാഹുൽ വയനാട്ടിലും പ്രിയങ്ക വാരാണസിയിലും ? ബി ജെ പി വിയർക്കും

0
152

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍. ഇടതു പാര്‍ട്ടികളുടെയും യുപിഎ ഘടകകക്ഷികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി പിൻമാറിയെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയെ വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വരണാസിയിലും മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു സംബന്ധിച്ച് നേതൃതലത്തിൽ ചര്‍ച്ചകള്‍ മുന്നേറുകയാണ്. അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ കോൺഗ്രസ് അധ്യക്ഷൻ സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന ആരോപണം നേരിടേണ്ടി വരും. ഇത് പ്രതിരോധിക്കാനാണ് വരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. വരണാസിയിൽ നരേന്ദ്ര മോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിച്ചാൽ സമീപ മണ്ഡലങ്ങളിൽ കോൺഗ്രസിന്‍റെ സ്വാധീനം ഉറപ്പിക്കാൻ സഹായകമാകുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. പ്രിയങ്ക വരണസിയിൽ എത്തുന്നതോടെ മോദിയെ സ്വന്തം മണ്ഡലത്തിൽ തന്നെ തളച്ചിടാനാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇതോടെ സമീപമണ്ഡലങ്ങളിൽ ബിജെപിയുടെ സ്വാധീനം ഇടിയും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.