തിരഞ്ഞെടുപ്പ് സുരക്ഷ ; പോലീസ് റെയ്ഡ് ശക്തമാക്കി

0
61

ലോക്സഭാ തിരഞ്ഞെടുപ്പ് സുരക്ഷാ കര്ശനമാക്കുന്നതിന്റെ ഭാഗമായി ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയിൽ റെയ്ഡ് ശക്തമാക്കി .ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന.മാവോവാദി ഭീഷണി നേരിടുന്ന പോലീസ് സ്റ്റേഷൻ പരിധിയിലെ പോളിംഗ് ബൂത്തുകളിലും പ്രശ്ന ബാധിത ബുത്തുകളിലും കേന്ദ്ര സേന ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തന്നെയാണ് ആയുധങ്ങൾക്കും ബോംബുകൾക്കുമായുള്ള പരിശോധന.ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.മാവോവാദി ഭീഷണിയുള്ള സ്റ്റേഷനുകളിലും വന മേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ രാത്രികാല പരിശോധനയും നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.